30.1 C
Kollam
Friday, June 2, 2023
HomeNewsCrimeവിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി; പ്രണയപ്പകയിലെ രക്തസാക്ഷി

വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി; പ്രണയപ്പകയിലെ രക്തസാക്ഷി

കണ്ണൂരില്‍ പ്രണയപ്പകയില്‍ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്ടുകാരും ബന്ധുമിത്രാദികളും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോള്‍ വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് പാനൂര്‍ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്.

യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പിന്നിലും പ്രണയപ്പകയെന്ന് സംശയം

നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും വിങ്ങിപ്പൊട്ടി. പിടയുന്ന മനസ്സുമായി
സ്‌നേഹിച്ചിരുന്നവര്‍ അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍ കുറ്റബോധമില്ലാത്ത മനസ്സുമായി നടന്ന സംഭവങ്ങള്‍ എണ്ണിപ്പറയുകയായിരുന്നു ഒരു കാലത്ത് അവള്‍ സ്‌നേഹിച്ചിരുന്ന ശ്യാംദത്ത്. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റം സമ്മതിച്ചതായി വിവരം

- Advertisment -

Most Popular

- Advertisement -

Recent Comments