നോയിഡയില്‍ സൂപ്പര്‍ടെക്കിന്‍റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ ഇരട്ടക്കെട്ടിടം തകര്‍ത്തത്. സൂപ്പര്‍ ടെക്ക് കമ്പനി നിര്‍മ്മിച്ച ഇരട്ട ഫ്ളാറ്റ് സമുച്ചയമാണ് പൊളിച്ചു കളഞ്ഞത്. 55000 മുതൽ 80000 ടൺ കോൺക്രീറ്റ് മാലിന്യമാണ് സ്ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്.
നാല് മാസം കൊണ്ട് ഈ കോണ്‍ക്രീറ്റ് മാലിന്യം പൂര്‍ണമായി നീക്കാനാവും എന്ന കമ്പനി പറയുന്നത്. കിയാന്‍, അപെക്സ് കെട്ടിടങ്ങളില്‍ സ്ഫോടകവസ്തുകള്‍ നിറച്ചതോടെ വലിയ സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. മരടിലെ കെട്ടിട്ടങ്ങൾ തകര്‍ത്ത് പേരെടുത്ത എഡിഫൈസ്, ജെറ്റ് കന്പനികള്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രത സ്ഫോടനത്തിലൂടെ നോയിഡയിലെ കെട്ടിടവും തകര്‍ത്തത്.
32 നിലയുള്ല അപെക്സ്, 29 നിലയുള്ള കിയാന്‍ എന്നീ കെട്ടിടങ്ങള്‍ ചേർന്നതാണ് സൂപ്പര്‍ ടെക്കിന്‍റെ ഇരട്ട കെട്ടിടം. നാല്‍പ്പത് നില ഉദ്ദേശിച്ച് പണിതുയര്‍ത്തവെയാണ് കോടതിയുടെ പിടി വീണ് കെട്ടിടം പൊളിക്കേണ്ടി വന്നത്. 9400 ദ്വാരങ്ങള്‍ രണ്ട് കെട്ടിടങ്ങളിലുമായി ഉണ്ടാക്കി അതില്‍ 3700 കിലോഗ്രാം സ്ഫോടകവസ്തു നിറച്ചാണ് ഈ നിയന്ത്രിത സ്ഫോടനം നടത്തിയത്. 20,000 കണക്ഷനുകള്‍ രണ്ട് കെട്ടിടങ്ങളുമായി ഉണ്ടാക്കിയാണ് സ്ഫോടനം. സ്ഫോടക വസ്തുക്കൾ നേരത്തെ നിറച്ചെങ്കിലും അവ ഡിറ്റോണേറ്റുമായി ഘടിപ്പിച്ചത് ഇന്നാണ്.
കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനത്തിനായി ഏകദേശം ഇരുപത് കോടി രൂപയോളം ചെലവാകും. തിരക്കേറിയ ജനവാസ മേഖലയിലാണ് ഫ്ളാറ്റ് എന്നിതനാൽ പൊളിക്കല്‍ നടപടിയില്‍ ഒരു പിഴവും ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്തായാലും വിജയകരമായി ആ ദൗത്യം പൂര്‍ത്തിയാക്കാൻ കമ്പനികൾക്ക് സാധിച്ചു. സ്ഫോടനത്തിന് മുന്നോടിയായി അയ്യായിരത്തോളം പേരോട് രാവിലെ ഏഴ് മണിക്ക് ഉള്ളില്‍ പ്രദേശത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. 1200 വാഹനങ്ങള്‍ മേഖലയില്‍ നിന്ന് മാറ്റുകയും ചെയ്തു. നോയിഡ – ഗ്രെയിറ്റർ നോയിഡ് എക്സ്പ്രസ് വേ ഈ സമയം അടച്ചിട്ടു.