28.7 C
Kollam
Thursday, November 14, 2024
HomeMost Viewedനടുറോഡിൽ വോട്ടുതേടൽ; സഹപാഠികളായ പെണ്‍കുട്ടികളുടെ കാലിൽ വീഴുന്ന നേതാക്കൾ

നടുറോഡിൽ വോട്ടുതേടൽ; സഹപാഠികളായ പെണ്‍കുട്ടികളുടെ കാലിൽ വീഴുന്ന നേതാക്കൾ

തെരെഞ്ഞെടുപ്പുകാലം തിരക്കുപിടിച്ച കാലമാണ്. വോട്ട് പിടിക്കാൻ മത്സരാർത്ഥികളും പാർട്ടി പ്രവർത്തകരും സജീവമാകുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതും സ്ഥിരക്കാഴ്ചയാണ്. എങ്ങനെയും വോട്ട് പിടിക്കാനുള്ള ശ്രമങ്ങളായിരിക്കും ചുറ്റും. അതിനായി മത്സരാർഥികൾ നടത്തുന്ന പരാക്രമങ്ങൾ തെരഞ്ഞെടുപ്പുകാലത്തെ സ്ഥിരകാഴ്ചയാണ്. തെരെഞ്ഞെടുപ്പ് ഏതാണെങ്കിലും ഈ കാഴ്ച്ച മാറ്റമില്ലാതെ തന്നെ തുടരും.

അങ്ങനെ വോട്ട് പിടിക്കാൻ ഒരു മത്സരാർത്ഥി നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.വോട്ട് പിടിക്കാനായി ഒരു സംഘം വിദ്യാർഥി നേതാക്കൾ എല്ലാ അടവും പഴറ്റുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നടുറോഡിൽ വോട്ടുതേടി സഹപാഠികളായ പെണ്‍കുട്ടികളുടെ കാലിൽ വീഴുന്ന നേതാക്കളാണ് വീഡിയോയിൽ ഉള്ളത്. രാജസ്ഥാനിലെ ബാരനിലെ ഒരു കോളേജിൽ നിന്നാണ് ഈ രംഗങ്ങൾ പകർത്തിയിരിക്കുന്നത്.

വോട്ട് ചെയ്യാനെത്തുന്ന വിദ്യാർഥിനികളുടെ കാലിൽ പിടിച്ച് തങ്ങളുടെ പാർട്ടിക്കുതന്നെ വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുകയാണ് ഇവർ. വോട്ട് ചെയ്യാമെന്ന് ഉറപ്പു നൽകുന്നതുവരെ കാലിൽ നിന്നും പിടിവിടാതെ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ അവരുടെ മുന്നിൽ വീണ്ടും കൈകൂപ്പി വോട്ട് യാചിക്കുന്നത് വീഡിയോയിൽ കാണാം.

ഈ വ്യത്യസ്തമായ വോട്ടഭ്യർത്ഥനയാണ് ആളുകളെ ചിരിപ്പിച്ചിരിക്കുന്നത്. ആൺകുട്ടികൾ മാത്രമല്ല വിദ്യാർഥി നേതാക്കളായ പെൺകുട്ടികളും ഇതേരീതിയിൽ തങ്ങളുടെ സഹപാഠികളോട് വോട്ട് അഭ്യർഥിക്കുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments