25.8 C
Kollam
Friday, November 22, 2024
HomeNewsവരുമാനംകണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നു; സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു...

വരുമാനംകണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നു; സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര

വിവാദ പരാമര്‍ശവുമായി സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്നും താനും യു.യു ലളിതും ചേര്‍ന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മല്‍ഹോത്ര പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ദു മല്‍ഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമര്‍ശമുള്ളത്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവര്‍ പറയുന്നതും ഇന്ദുമല്‍ഹോത്ര നന്ദി പറയുന്നതും കേള്‍ക്കാം.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു.യു ലളിതും ഇന്ദുമല്‍ഹോത്രയും ചേര്‍ന്ന ബഞ്ചായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments