25.8 C
Kollam
Sunday, November 16, 2025
HomeNewsഎം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവയ്ക്കില്ല; സിപിഐഎമ്മിൽ പൊതുധാരണ

എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവയ്ക്കില്ല; സിപിഐഎമ്മിൽ പൊതുധാരണ

സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ. അതേസമയം മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെന്നതിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും.

മുൻഗാമികളായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടർന്നാണ് എം.വി.ഗോവിന്ദൻ എം.എൽ.എ സ്ഥാനത്ത് തുടരുക. അടുത്ത കേന്ദ്രകമ്മിറ്റി യോഗം അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോ ക്ഷണിതാവാക്കാനും സാധ്യതയുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments