28 C
Kollam
Monday, October 7, 2024
HomeMost Viewedപ്രിയ വർഗീസിന്റെ നിയമനത്തിൽ തിരിച്ചടി; ഗവേഷണ കാലം അധ്യാപന പരിചയമായിയി കണക്കാക്കില്ല

പ്രിയ വർഗീസിന്റെ നിയമനത്തിൽ തിരിച്ചടി; ഗവേഷണ കാലം അധ്യാപന പരിചയമായിയി കണക്കാക്കില്ല

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിൽ തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി.പിന്നാലെ പ്രിയ വർഗീസിന്റെ നിയമന നടപടിയ്ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി.

രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലായിരുന്നു നടപടി. ഇന്ന് ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. അതേ സമയം തനിക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോസഫ് സ്കറിയ മറ്റൊരു ഹർജി കൂടി നൽകി.

എന്നാൽ ജോസഫ് സ്കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സർവകലാശാല കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യങ്ങൾ കോടതി പിന്നീട് പരിഗണിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments