26.3 C
Kollam
Tuesday, July 22, 2025
HomeNewsഎംവി ഗോവിന്ദന്‍ രാജിവെച്ചു; മന്ത്രിസഭയില്‍ എംബി രാജേഷും സ്പീക്കറായി എഎന്‍ ഷംസീറും

എംവി ഗോവിന്ദന്‍ രാജിവെച്ചു; മന്ത്രിസഭയില്‍ എംബി രാജേഷും സ്പീക്കറായി എഎന്‍ ഷംസീറും

സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സ്പീക്കറായി എഎന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ രാജിവെച്ചതിനെ തുടര്‍ന്ന് വന്‍ അഴിച്ചുപണിയാണ് നടത്തിയത്. എംബി രാജേഷിന്റെ വകുപ്പ് തീരുമാനിച്ചിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.

- Advertisment -

Most Popular

- Advertisement -

Recent Comments