25.6 C
Kollam
Thursday, March 13, 2025
HomeNewsCrimeപുകവലിക്കുന്നത് ഒളിച്ചു കണ്ടു; മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മുടിമുറിച്ചതായി ആറാം ക്ലാസുകാരിയുടെ പരാതി

പുകവലിക്കുന്നത് ഒളിച്ചു കണ്ടു; മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മുടിമുറിച്ചതായി ആറാം ക്ലാസുകാരിയുടെ പരാതി

തിരുവനന്തപുരത്തെ സർക്കാർ സ്കൂളിന് പിന്നാലെ കൊല്ലത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലും മുതിർന്ന വിദ്യാർഥികളുടെ പീഡനം.പുക വലിക്കുന്നത് ഒളിച്ചു കണ്ടതിന്റെ പേരില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുടി മുറിച്ചെന്ന് ആറാം ക്ലാസുകാരിയുടെ പരാതി.

കൊല്ലം റയിൽവേസ്റ്റേഷന് കിഴക്കുള്ള പ്രമുഖ ഗേള്‍സ് സ്‌കൂളിലായിരുന്നു സംഭവം.ആറ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് എതിരെയാണ് പരാതി. ഓണാഘോഷ പരിപാടിയുടെ ദിവസം ബാത്ത്‌റൂമില്‍ വച്ച് പുകവലിക്കുന്നതു കണ്ടെന്നും ഇതു പുറത്തു പറയരുതെന്ന് പറഞ്ഞ് മര്‍ദിക്കുകയും മുടിമുറിക്കുകയുമായിരുന്നു എന്ന് കുട്ടി പറയുന്നു.ആറു പെണ്‍കുട്ടികളാണ് ഒരു സിഗരറ്റ് കൈമാറ്റം ചെയ്ത് വലിച്ചത്.

ഇത് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ആറാം ക്ലാസുകാരിയുടെ ഇടതുവശത്തെ തലമുടി കത്രികകൊണ്ട് മുറിച്ചത്. ഓണപരിപാടിയുടെ ദിവസം ബാത്‌റൂമില്‍ പോയപ്പോള്‍ അവര്‍ നിന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടു. ഇതു കണ്ട് ഓടിയ എന്നെ ഓടിച്ചിട്ടു പിടിച്ച് പുറകിലേക്കു കൊണ്ടുപോയി.

പിന്നീട് ക്ലാസില്‍ പോയി കത്രിക എടുത്തുകൊണ്ടു വന്ന് എന്റെ മുടി വെട്ടി. എന്റെ വയറ്റിലൊക്കെ കുറേ ഇടിച്ചു. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ എന്നെ കൊല്ലുമെന്നും പറഞ്ഞവെന്നും ആറാം ക്ലാസുകാരി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ സമിതി കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കി.

സ്‌കൂളില്‍വച്ച് പരാതിക്കിടയായത് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുത വ്യക്തമാകൂവെന്ന് ശിശു സംരക്ഷണ ഓഫിസര്‍ അറിയിച്ചു.
അതേസമയം സ്കൂളുകളിലേക്ക് മയക്കുമരുന്നുവരെ യഥേഷ്ടം കടന്നു ചെയ്യുകയാണെന്ന പരാതി വ്യാപകമാണ്. ഉപയോഗിക്കുന്നവര്‍വഴി മയക്കുമരുന്നു വിപണന ശൃംഖല വിപുലമായതോടെ പെണ്‍കുട്ടികള്‍ അടക്കം മയക്കുമരുന്നിലേക്കു വഴുതുന്നതായ പരാതിയുണ്ട്.

പ്രഥമാധ്യാപിക വളരെ കർക്കശ്യത്തോടെയും അധികാര ഗർവോടെയുമാണ് വിദ്യാര്ഥിനികളോടും രക്ഷിതാക്കളോടും പെരുമാറുന്നതെന്ന് പൊതുവെ പരാതിയുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments