27.1 C
Kollam
Sunday, December 22, 2024
HomeNewsകോടിയേരിയുടെ ആരോഗ്യ നിലയിൽ പുരോഗതി; വിവരം പങ്കുവച്ചത് പി.എ എം.കെ റജു

കോടിയേരിയുടെ ആരോഗ്യ നിലയിൽ പുരോഗതി; വിവരം പങ്കുവച്ചത് പി.എ എം.കെ റജു

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോ ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയിൽ തന്നെ തുടരുകയാണ് എം.കെ റജുവും.

നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടർന്നാൽ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാൻ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. സന്ദർശകർക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്.

സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments