26.4 C
Kollam
Saturday, November 15, 2025
HomeNewsCrimeപ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന് പരാതി; ആൾക്കൂട്ടത്തിനിടയിൽ സീനിയർ വിദ്യാർഥികൾ

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന് പരാതി; ആൾക്കൂട്ടത്തിനിടയിൽ സീനിയർ വിദ്യാർഥികൾ

കാസർഗോഡ് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന് പരാതി. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. സ്‌കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടെയാണ് വിദ്യാർഥിയെ ആൾക്കൂട്ടത്തിനിടയിൽ തടഞ്ഞുവച്ച് റാഗ് ചെയ്തത്.16കാരനായ പ്ലസ് വിദ്യാർഥിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുന്ന വിഡിയോ ട്വന്റിഫോറിന് ലഭിച്ചു. വിദ്യാർഥിയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടാണ് പ്രശനം പരിഹരിച്ചത്. സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായുന്നു സംഭവം. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയിൽ ഉണ്ട്. സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതായി വിദ്യാർഥി അഭിനയിച്ചു കാണിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുട്ടിയുടെ രക്ഷിതാവ് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments