25.4 C
Kollam
Sunday, September 8, 2024
HomeMost Viewedകെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം; സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം; സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്. 50 കോടി രൂപയാണ് ശമ്പളത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബര്‍ 5ന് തന്നെ നല്‍കുമെന്ന് കെഎസ്ആര്‍!ടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ ടിഡിഎഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് നാളെ തുടങ്ങുകയാണ്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കെഎസ്ആര്‍ടിയിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി നാളെ മുതല്‍ നടപ്പിലാക്കി തുടങ്ങും. പാറശ്ശാല ഡിപ്പോയിലാണ് ആദ്യഘട്ടത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളില്‍ നടപ്പിലാക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. ഇന്നലെ മാനേജ്‌മെന്റ് വിളിച്ച യോഗത്തില്‍ സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചിരുന്നു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനത്തെ തുടക്കം മുതല്‍ എതിര്‍ക്കുന്ന ടിഡിഎഫ്, നാളെ മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്.

8 മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നല്‍കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്‌മെന്റ് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments