26 C
Kollam
Friday, November 14, 2025
HomeNewsതൃപ്രയാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃപ്രയാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃപ്രയാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് അപകടത്തില്‍ നിന്നും രക്ഷപ്പട്ടത്. തൃപ്രയാര്‍ പാലത്തിന്റെ പടിഞ്ഞാറെ അരികില്‍ ഇന്നുച്ചക്ക് രണ്ടേകാലോടെയായിരുന്നു സംഭവംകൂനംമൂച്ചി സ്വദേശി തരകന്‍ മേലിട്ട വീട്ടില്‍ ജോഫിയും കുടുബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.

കൂനംമൂച്ചിയില്‍ നിന്ന് പഴുവില്‍ ഉള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജോഫി ഉള്‍പ്പെടെയുള്ള നാലംഗ കുടുംബം.പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായി കാറിന്റെ ബോണറ്റില്‍ നിന്ന് വലിയ ശബ്ദവും പിന്നാലെ പുകയും വന്നു. ഇതോടെ എന്താണ് പ്രശ്‌നമെന്നറിയാന്‍ ജോഫി വണ്ടി നിര്‍ത്തി പുറത്തേക്കിറങ്ങി.

ഇതേ സമയം ശക്തമായ പുക തീയായി മാറി. കാര്‍ മൊത്തം കത്തിയമരുകയായിരുന്നു. ഇതിനോടകം ജോഫിയടക്കമുള്ള കുടുംബാംഗങ്ങളെല്ലാം കാറില്‍ നിന്ന് ഉടന്‍തന്നെ പുറത്തിറങ്ങിയിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി.വിവരമറിഞ്ഞെത്തിയ നാട്ടിക ഫയര്‍ഫോഴ്‌സും, വലപ്പാട് പൊലീസും ചേര്‍ന്ന് തീയണക്കുകയായിരുന്നു. കാര്‍ ഭാഗികമായി കത്തിനശിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments