27.8 C
Kollam
Saturday, December 21, 2024
HomeNewsCrimeമകളെ അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും യുവാവും പിടിയിൽ

മകളെ അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും യുവാവും പിടിയിൽ

മകളെ അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ.കൊല്ലം കടയ്‌ക്കൽ സ്വദേശിനിയാണ് പിടിയിലായത്.യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്ന കാമുകൻ അനിൽ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 22 നാണ് യുവതി മകളെ അങ്കണവാടിയിൽ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം നാടുവിട്ടത്.

യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവും ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലായിരുന്നു ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.രണ്ട് കുട്ടികളാണ് യുവതിയ്‌ക്കുള്ളത്. ഇതിൽ മൂന്നര വയസ്സുള്ള മൂത്ത മകളെയാണ് അങ്കണവാടിയിൽ ഉപേക്ഷിച്ചത്. ഇളയ കുട്ടിയെ യുവതി ഒപ്പം കൊണ്ടുപോയിരുന്നു. സംഭവത്തിൽ കടയ്‌ക്കൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം

- Advertisment -

Most Popular

- Advertisement -

Recent Comments