25.6 C
Kollam
Wednesday, September 18, 2024
HomeNewsസിപിഐ കേന്ദ്ര നേതൃത്വം ദുർബലം; കൊല്ലത്തു നിന്നുള്ള പ്രതിനിധി

സിപിഐ കേന്ദ്ര നേതൃത്വം ദുർബലം; കൊല്ലത്തു നിന്നുള്ള പ്രതിനിധി

സിപിഐ കേന്ദ്ര നേതൃത്വം ദുർബലമെന്ന് കൊല്ലത്തു നിന്നുള്ള പ്രതിനിധി പ്രതിനിധി സമ്മേളന ചർച്ചയിൽ വിമർശിച്ചു.കാനത്തിനെ അപകീർത്തിപ്പെടുത്തിയാൽ സിപിഐയെ അപകീർത്തിപ്പെടുത്തുന്ന പോലെയെന്ന് കണ്ണൂരിൽ നിന്നുള്ള പ്രതിനിധി. കൃഷി വകുപ്പിനെതിരെ സിപിഐ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കൃഷി വകുപ്പിന്റെ പ്രവർത്തനം പാർട്ടി പരിശോധിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

അഭ്യന്തരവകുപ്പ് അമ്പേ പരാജയമാണ്. മന്ത്രി ജി ആർ അനിലിന് പോലും നീതി കിട്ടിയില്ലെന്നും വിമർശനം ഉയർന്നു.
ചില പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുമായി ബന്ധം. ആരോഗ്യ കൃഷി വകുപ്പുകളുടെ പ്രവർത്തനം മോശമാണ്. മൃഗ സംരഷണ വകുപ്പിന്റെ പ്രവർത്തനവും മോശം. ഫാസിസത്തിന് എതിരെ പാർട്ടിയെ ശക്തിപ്പെടുത്തണം.

അല്ലാതെ നേതാക്കളുടെ ഭാവി രക്ഷപെടുത്താൻ നിൽക്കരുത്. കേന്ദ്ര നേതൃത്വം ദുർബലമാണെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. കെഎസ്ആർടിസിയെ സംരക്ഷിക്കാൻ എൽഡി എഫിൽ നിലപാട് പറയണം. സിപിഐ സിപിഎമ്മിന്റെ അടിമയാകരുത്. പ്രായം ഒരുപാട് കടന്നിട്ടും ചില നേതാക്കൾക്ക് ആഗ്രഹങ്ങൾ ബാക്കി നിൽക്കുന്നുവെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധി ആരോപിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments