29 C
Kollam
Sunday, December 22, 2024
HomeNewsചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ

ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ

ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ . മുത്തു കുമാർ ആണ് പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയിൽ എടുത്തത് . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും

ആര്യാട് സ്വദേശി ബിന്ദു കുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാർ . മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോൾ പൊലീസ് മൊബൈൽ ഫോണിന്‍റെ കാൾ റെക്കോർഡ് പരിശോധിച്ച് ബിന്ദു കുമാറിന് അവസാനം വന്ന ഫോൺ വിളി മുത്തു കുമാറിന്‍റേതാണെന്ന് കണ്ടെത്തിയിരുന്നു .

ഇതിന് പിന്നാലെ പൊലീസ് മുത്തു കുമാറിനെ വിളിച്ച് അന്വേഷിക്കുമ്പോൾ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തിൽ ഒഴുക്കൻ മട്ടിലായിരുന്നു മറുപടി . പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും മുത്തുകുമാർ സ്ഥലം വിടുകയായിരുന്നു . ഇതിൽ സംശയം തോന്നിയ പൊലീസ് മുത്തു കുമാർ താമസിക്കുന്ന വാക വീട്ടിലെത്തി പരിശോധിച്ചു . അപ്പോഴാണ് വീടന്‍റെ ചായ്പിൽ കോൺക്രീറ്റ് നിർമാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും . അതിനുളളിൽ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും .

- Advertisment -

Most Popular

- Advertisement -

Recent Comments