26.2 C
Kollam
Sunday, December 22, 2024
HomeNewsമാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്; പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം

മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്; പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം

അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്.ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുത്. പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം.ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്.

ഖാർഗെക്കും തരൂരിനും പ്രചാരണം നടത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ പിസിസി പ്രസിഡന്റുമാർക്ക് നിർദ്ദേശം നല്‍കി.വോട്ടർമാർ ആയ പി സി സി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം.പി സി സി അധ്യക്ഷൻമാർ യോഗം വിളിക്കരുത്.ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കുണ്ട്.വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും.അച്ചടക്ക നടപടികൾ സ്വീകരിക്കും.പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാൻ ജാഗ്രത പുലർത്തണം.നടപടി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും.കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മാർഗ്ഗനിർദേശം പുറത്തിറക്കിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments