27.8 C
Kollam
Saturday, December 21, 2024
HomeNewsതന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കൾ; ശശി തരൂര്‍

തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കൾ; ശശി തരൂര്‍

തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂര്‍. മറ്റൊരാളെ ചവിട്ടി താഴ്ത്തി നേടുന്ന വിജയം വിജയമല്ല. മറ്റൊരാൾക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്ത്തിയോ വളർന്ന നേതാവല്ല താനെന്നും തരൂർ ഓർമിപ്പിച്ചു. കെ സി വേണുഗോപാൽ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂര്‍.

ഹൈക്കമാൻഡ് ഇറക്കിയ തെരഞ്ഞെടുപ്പ് മാർഗരേഖ ലംഘിച്ച് പിസിസികളും നേതാക്കളും പെരുമാറുന്നതിനെപ്പറ്റിയുള്ള പരാതി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു. ഒരു പിസിസിയും നേതാവും ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണം പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും തരൂർ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments