26.2 C
Kollam
Friday, October 24, 2025
HomeNewsപ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് തരൂര്‍; പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായം

പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് തരൂര്‍; പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായം

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. രമേശ് ചെന്നിത്തല ഭാരവാഹി അല്ലാത്തതിനാല്‍ അഭിപ്രായം പറയാം. പിസിസി പ്രസിഡന്റുമാര്‍ അഭിപ്രായം പറഞ്ഞത് മാര്‍ഗനിര്‍ദേശത്തിന് മുന്‍പാണ്.കെ സുധാകരനുമായി സംസാരിച്ചു. നല്ല വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്ന് ശശി തരൂര്‍ വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് സമിതിക്കും നേതാക്കള്‍ക്കും നേരെ ശശി തരൂരിന്റെ പരോക്ഷ വിമര്‍ശനം ഉണ്ടായി. ആരെ സഹായിക്കാനാണ് പിച്ച് ഉണ്ടാക്കിയതെന്ന് നോക്കുന്നില്ല. കിട്ടുന്ന പിച്ചില്‍ കളിക്കുന്നു. പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments