25.9 C
Kollam
Friday, August 1, 2025
HomeNewsCrimeഎം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; കരുനാഗപ്പള്ളി തൊടിയൂര്‍പുലിയൂര്‍ വഞ്ചി ഭാഗത്ത് നിന്നും

എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; കരുനാഗപ്പള്ളി തൊടിയൂര്‍പുലിയൂര്‍ വഞ്ചി ഭാഗത്ത് നിന്നും

എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. കൊല്ലം എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കഴിഞ്ഞ്ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ കരുനാഗപ്പള്ളി തൊടിയൂര്‍പുലിയൂര്‍ വഞ്ചി ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കരുനാഗപ്പള്ളി തൊടിയൂര്‍ ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് ചില യുവാക്കള്‍ തമ്പടിക്കുന്നതായും പല യുവാക്കളും ബാംഗ്ലൂര്‍ സഹിതമുള്ള അന്യസംസ്ഥാന നഗരങ്ങളില്‍ നിരന്തരമായി യാത്ര ചെയ്തു വരുന്നതായും രഹസ്യ വിവരം ഉണ്ടായിരുന്നു. എക്‌സൈസ് ഷാഡോ നിരീക്ഷണം ഈ പ്രദേശങ്ങളില്‍ ശക്തിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഇവിടെ തമ്പടിച്ച് ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ അടക്കമുള്ള മാരക സിന്തറ്റിക് ലഹരി വസ്തുക്കള്‍ കരുനാഗപ്പള്ളി മേഖലയില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തിവരുന്നതായുള്ള സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത് .

- Advertisment -

Most Popular

- Advertisement -

Recent Comments