27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeഇലന്തൂരിൽ മുമ്പും നരബലി നടന്നോ; 9 വർഷം മുൻപ് കൊല്ലപ്പെട്ടതിൽ സംശയവുമായി ബന്ധുക്കൾ

ഇലന്തൂരിൽ മുമ്പും നരബലി നടന്നോ; 9 വർഷം മുൻപ് കൊല്ലപ്പെട്ടതിൽ സംശയവുമായി ബന്ധുക്കൾ

ഇലന്തൂരിൽ നരബലിനടന്ന വീടിന് സമീപത്തെ സ്ത്രീ 9 വർഷം മുൻപ് കൊല്ലപ്പെട്ടതിൽ സംശയവുമായി ബന്ധുക്കൾ. പത്തനംതിട്ട ഇലന്തൂരിൽ നരബലിനടന്ന വീടിന് സമീപത്തെ സ്ത്രീ 9 വർഷം മുൻപ് കൊല്ലപ്പെട്ടതിൽ സംശയവുമായി ബന്ധുക്കൾ. നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികിൽ നിന്നാണ് ലഭിച്ചത്.

ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാർന്ന നിലയിലായിരുന്നു.
2014 സെപ്റ്റംബർ പതിനാലിന് രാവിലെയാണ് നെല്ലിക്കാലാ സ്വദേശിനി 60 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരുകിൽ കാണുന്നത്. ദേഹമാസകലം 46 മുറിവുകൾ. മുറിവുകൾ മിക്കതും ഇരു കൈകളിലും. ഒരു കൈ അറ്റനിലയിലായിരുന്നു. രക്തം പൂർണമായും വാർന്നുപോയ നിലയിലായിരുന്നു.

ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംശയം ഉടലെടുക്കുന്നത്. നരബലി നടന്ന വീടിൻറെ ഒന്നരക്കിലോമീറ്റർ മാറിയാണ് സരോജിനിയുടെ വീട്. മൃതദേഹം കുളിപ്പിച്ച നിലയിൽ ആയിരുന്നുവെന്ന് മകൻ ആരോപിക്കുന്നു.

നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആദ്യഘട്ടത്തിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതിയെ കണ്ടെത്താൻ കഴിയാതെ പോയതിന് കാരണമെന്ന് ആരോപണമുണ്ട്. . ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലിൽ കേസിനെ ആ ദിശയിലും പരിശോധിക്കാമെന്ന് പൊലീസ് പറയുന്നു.

നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നുവെന്ന് ഡിസിപി എസ് ശശിധരൻ. ഇന്ന് തെളിവെടുപ്പില്ലെന്നും ചോദ്യം ചെയ്യൽ പുരോഗതി അനുസരിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനമെന്നും ഡിസിപി പറഞ്ഞു. കടവന്ത്ര കേസും കാലടി കേസും വെവ്വേറെ അന്വേഷിക്കും. കടവന്ത്ര കേസിലെ കസ്റ്റഡിയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കാലടി കേസിലെ നടപടികൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചോ എന്ന് അന്വേഷിക്കുമെന്ന് പറഞ്ഞ എസ് ശശിധരൻ, ഊഹാപോഹങ്ങൾ എല്ലാം അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ് പരിശോധന തുടങ്ങി. നൂറിലേറെ പേജുകളിൽ നീളുന്ന സംഭാഷണത്തിൽ മറ്റ് ഇരകളുണ്ടോ എന്നതടക്കമാണ് പരിശോധിക്കുന്നത്. എറണാകുളത്തും പത്തനംതിട്ടയിലുമടക്കം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കാണാതായ സ്ത്രീകളെക്കുറിച്ച് അന്വേഷിക്കുന്നതടക്കം പ്രത്യേക ആക്ഷൻ പ്ലാനും രണ്ടാം ഘട്ട അന്വേഷണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

ഇലന്തൂര്‍ നരബലി കേസില്‍ മുഖ്യപ്രതി ഷാഫിയുടെ
വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി പൊലീസ്

ഇലന്തൂര്‍ നരബലി കേസില്‍ മുഖ്യപ്രതി ഷാഫിയുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി പൊലീസ്. പൊലീസ് കസ്റ്റഡിയിലുളള ഷാഫിയേയും ഭഗവത് സിംഗിനേയും ലൈലയേയും ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ തെളിവു ശേഖരണം. നാല്‍പതിനായിരം രൂപ നല്‍കിയതായി ഷാഫിയുടെ ഭാര്യ മൊഴി നല്‍കി. വണ്ടി വിറ്റ് കിട്ടിയ പണം എന്നാണ് ഷാഫി വീട്ടില്‍ പറഞ്ഞിരുന്നത്. ആ പണം കൊണ്ട് പണയം വച്ച സ്വര്‍ണം എടുത്തു എന്നും ഇവര്‍ മൊഴി നല്‍കി. വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ഇയാളുടെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് തമിഴ്‌നാട് സ്വദേശിനിയായ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ നാലര പവന്‍ ആഭരണങ്ങള്‍ കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തില്‍ പണയം വെച്ചെന്നാണ് ഷാഫിയുടെ മൊഴി. നിരവധി സാമ്പത്തിക ഇടപാടുകളുടെ രേഖകളും പൊലീസ് കണ്ടെടുത്തു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ ആഭരണങ്ങള്‍ പണയപ്പെടുത്തിയതിന്റെ അടക്കം രേഖകളാണ് കിട്ടിയത്. ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ആഭണങ്ങള്‍ പണയപ്പെടുത്തിയത്. ഇതില്‍ നാല്‍പതിനായിരം രൂപ വിവിധ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഭാര്യയെ ഏല്‍പിച്ചു. വാഹന ഇടപാടില്‍ കിട്ടിയ പണമാണെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്.

ഇതുകൂടാതെ മറ്റ് ചില സ്വര്‍ണാഭരണങ്ങളും പണയം വെച്ചതിന്റെ രേഖകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇത് ആരുടെ ആഭരണങ്ങളാണ് എന്നത് സംബന്ധിച്ചാണ് അന്വേഷണം തുടരുന്നത്. കൃത്യത്തിനായി ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരില്‍ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയില്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല. അടുത്ത ഒരു ബന്ധുവിന്റെ പേരിലെന്നാണ് മൊഴി. ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments