29.5 C
Kollam
Sunday, December 29, 2024
HomeEntertainmentMoviesഓർക്കുക വല്ലപ്പോഴും; ആഗ്രഹം സഫലീകരിക്കാനാകാത്ത സേതുമാധവൻ്റെ ജീവിത യാത്ര

ഓർക്കുക വല്ലപ്പോഴും; ആഗ്രഹം സഫലീകരിക്കാനാകാത്ത സേതുമാധവൻ്റെ ജീവിത യാത്ര

ഒരു പഴയ ബംഗ്ലാവ്. അതിന്റെ മുന്നിൽ നിന്നൊരു വൃദ്ധൻ ആ ബംഗ്ലാവിനെ നിറകണ്ണുകളോടെ നോക്കുന്നു. അയാൾ സേതുമാധവൻ. ബ്രിട്ടീഷ് ഭരണകാലത്തെ ആ ബംഗ്ലാവുമായി 15 വർഷത്തെ ബന്ധമുണ്ട്.സേതുമാധവൻ തന്റെ 15-ാമത്തെ വയസ്സിൽ തീരാ ദാരി ദ്ര്യത്തിൽ മനംനൊന്ത് അച്ഛനെയും അമ്മയേയും ഉപേക്ഷിച്ച് നാടുവിട്ടതാണ്.

സേതുവിൻ്റെ അച്ഛൻ സത്യസന്ധനും അഭിമാനിയുമായ ഒരു അധ്യാപകനായിരുന്നു. കുട്ടിക്കാലത്ത് പഠനത്തിൽ മിടുക്കനായിരുന്ന സേതുമാധമന് നല്ല വിദ്യഭ്യാസം കൊടുക്കാൻ സാധിക്കാത്തതിൽ വളരെയധികം വിഷമിച്ചിരുന്നു അദ്ദേഹം.

സേതുവിൻ്റെ കുട്ടിക്കാലത്ത് പ്രിൻസിപ്പൽ സായ്പിൻ്റെ പ്രേരണയും ശുപാർശയും ബ്രിട്ടീഷ് ഗവൺമെൻ്റ് സേതുവിനെ സ്പോൺസർ ചെയ്തിരുന്നു. എന്നാൽ സേതുവിൻ്റെ 15-ാമത്തെ വയസിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചയുടൻ സേതുവിൻ്റെ ജോലി നഷ്ടപ്പെടുകയും അവർ താമസിച്ചിരുന്ന ബംഗ്ളാവ് ഒഴിഞ്ഞു കൊടുക്കേണ്ടിയും വന്നു.

കൗമാരത്തിൽ സേതുവിൻ്റെ കാമുകിയായിരുന്നു പാറു.സ്വാതന്ത്ര്യ സമരം നാട്ടിൽ ശക്തിപ്പെട്ടപ്പോഴും ഇതിലൊന്നും താത്പര്യം പ്രകടിപ്പിക്കാതെ തൻ്റെ കാമുകിയ മാത്രം മനസിൽ കൊണ്ടു നടന്നിരു അയാൾ.

തൻ്റെ രക്ഷാ കർത്താക്കളെ എന്ത് വന്നാലും സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്ന സേതു അറുപത് വർഷങ്ങൾക്കു ശേഷം ആ വാക്കു പാലിക്കാനാവാതെ ദുഃഖിക്കുന്നു.
സേതുവിൻ്റെ കാമുകയായിരുന്ന പാറുവിൻ്റെ അച്ഛൻ ചെണ്ടക്കാരൻ മാരാരാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നല്ല സുഖ സൗകര്യങ്ങൾ ലഭിച്ചിരുന്ന മാരാർക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അത് കിട്ടാതെയായി.

മുൻകോപിയും തൻ്റെ ഇഷ്ടങ്ങൾക്ക് മാത്രം വില കല്പിക്കുന്നവനുമായിരുന്നു മാരാർ.
നാടുവിട്ടുപോയ ശേഷം തിരിച്ചെത്തുന്ന സേതുമാധവൻ തൻ്റെ പഴയ കാല കാമുകിയെ അന്വേഷിക്കുന്നു. തൻ്റെ നാട്ടുകാരുടെ സ്നേഹം തിരികെ കിട്ടാൻ ശ്രമിക്കുന്നു.
സേതുമാധവൻ തൻ്റെ ദുഃഖങ്ങളും സന്തോഷങ്ങളും കഷ്ടതകളും നിറഞ്ഞ പൂർവ്വകാല സ്മരണകൾ അയവിറക്കുന്നു.

മലയാള സിനിമാ വ്യവസായത്തിന് മുന്നേറ്റമില്ല; പ്രേക്ഷകരിൽ സ്വാധീനം കുറയുന്നു

ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളെയും അവരോടൊപ്പം ഉണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഓർക്കുകയും ബന്ധങ്ങളുടെ വില മനസിലാക്കുകയും ചെയ്യുന്നു.

തിലകൻ, കൃഷ്ണചന്ദ്രൻ, മിരാവാസുദേവ്,ശില്പ ബാല, ജഗദീഷ് കൂടാതെ, മാസ്റ്റർ ധനഞ്ജയ്, ബേബി മാളവിക,ചാലി പാല, ബിജു വാര്യർ, രജിത് മേനോൻ, കൊല്ലം തുളസി എന്നിവരാണ് അഭിനേതാക്കൾ.
രചന, സംവിധാനം സോഹൻലാൽ, ഗാനങ്ങൾ പി ഭാസ്ക്കരൻ, ഗിരീഷ് പുത്തഞ്ചേരി. സംഗിതം എം ജയചന്ദ്രൻ. റിലീസ് തീയതി 9.01.2009
വന്നാലും സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്ന സേതു അറുപത് വർഷങ്ങൾക്കു ശേഷം ആ വാക്കു പാലിക്കാനാവാതെ ദുഃഖിക്കുന്നു.
സേതുവിൻ്റെ കാമുകയായിരുന്ന പാറുവിൻ്റെ അച്ഛൻ ചെണ്ടക്കാരൻ മാരാരാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നല്ല സുഖ സൗകര്യങ്ങൾ ലഭിച്ചിരുന്ന മാരാർക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അത് കിട്ടാതെയായി.

മുൻകോപിയും തൻ്റെ ഇഷ്ടങ്ങൾക്ക് മാത്രം വില കല്പിക്കുന്നവനുമായിരുന്നു മാരാർ.
നാടുവിട്ടുപോയ ശേഷം തിരിച്ചെത്തുന്ന സേതുമാധവൻ തൻ്റെ പഴയ കാല കാമുകിയെ അന്വേഷിക്കുന്നു. തൻ്റെ നാട്ടുകാരുടെ സ്നേഹം തിരികെ കിട്ടാൻ ശ്രമിക്കുന്നു.
സേതുമാധവൻ തൻ്റെ ദുഃഖങ്ങളും സന്തോഷങ്ങളും കഷ്ടതകളും നിറഞ്ഞ പൂർവ്വകാല സ്മരണകൾ അയവിറക്കുന്നു.

ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളെയും അവരോടൊപ്പം ഉണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഓർക്കുകയും ബന്ധങ്ങളുടെ വില മനസിലാക്കുകയും ചെയ്യുന്നു.

തിലകൻ, കൃഷ്ണചന്ദ്രൻ, മിരാവാസുദേവ്,ശില്പ ബാല, ജഗദീഷ് കൂടാതെ, മാസ്റ്റർ ധനഞ്ജയ്, ബേബി മാളവിക,ചാലി പാല, ബിജു വാര്യർ, രജിത് മേനോൻ, കൊല്ലം തുളസി എന്നിവരാണ് അഭിനേതാക്കൾ.
രചന, സംവിധാനം സോഹൻലാൽ, ഗാനങ്ങൾ പി ഭാസ്ക്കരൻ, ഗിരീഷ് പുത്തഞ്ചേരി. സംഗിതം എം ജയചന്ദ്രൻ. റിലീസ് തീയതി 9.01.2009

- Advertisment -

Most Popular

- Advertisement -

Recent Comments