വിലകൂടിയ കാറുകളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന ആളെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചൽ കുമ്മിൾ ചെറുകരമുറിയിൽ പാറവിള വീട്ടിൽ പ്രഭാകരന്റെ മകൻ വിഷ്ണു (27) ആണ് അറസ്റ്റിലയാത്. കൊല്ലം ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലുളള മോഷണ വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്താൽ അഞ്ചൽ പോലീസാണ് അറസ്റ്റുചെയ്തത്.
കാറുകൾ വാടകയ്ക്ക് എടുത്ത് പകൽ സമയം കറങ്ങിനടന്ന് സ്ഥലം നോക്കിയശേഷം രാത്രി മോഷണം നടത്തുകയാണ് പതിവ്. റബ്ബർ മോഷണക്കേസിൽ ജയിലിൽ കിടന്നിട്ടുളള പ്രതി സംഘംചേർന്ന് മോഷണ പദ്ധതി തയ്യാറാക്കി ആയുധങ്ങളുമായി എത്തിയാണ് മോഷണം നടത്തുന്നത്. ചേറ്റുകുഴി സെൻജോർജ്ജ് പളളിവക റബ്ബർഷീറ്റ് പുരയിലെ മോഷണ ശ്രമത്തിനിടെ പ്രദേശവാസികൾ വളഞ്ഞപ്പോൾ വാടകയ്ക്ക് എടുത്ത വ്യാജ രജിസ്‌ട്രേഷൻ നമ്പർ പതിച്ച ഹോണ്ട അമേസ് കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് പിന്നീട് പ്രതിയെ പിടികൂടിയത്. അഞ്ചൽ പോലീസ് ഇൻസ്‌പെക്ടർ എം.അഭിലാഷിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തതിൽ ഇടമുളയ്ക്കൽ കല്ലുവിള വഹാബ്, കോട്ടുക്കൽ കാഞ്ഞിരവിള ധന്യാഭവനിൽ സുരേന്ദ്രൻ നായർ, പുത്തയം എസ്.എ.എസ് ബിൾഡിംഗ് അബ്ദുൽ സത്താർ, ചേറ്റുകുഴി നമ്പിശേരി വീട്ടിൽ ജോസഫിന്റെ വീട്ടിലെ മോഷണവും ഇയ്യാൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. അഞ്ചൽ എ.എസ്.ഐ മാരായ യു.അബ്ദുൽഖാദർ, കെ.ജി.തോമസ്, ഷാഡൊ എസ്.ഐ എസ്.ബിനോജ്, എ.എസ്.ഐ.മാരായ ഷാജഹാൻ, ശിവശങ്കരൻപിളള അജയകുമാർ, എസ്.സി.പി.ഒ മാരായ ആഷിർകോഹുർ, രാധാകൃഷ്ണപിളള, സി.എസ്.ബിനു, ജഹംഗീർ, ശ്രീകുമാർ, സി.പി.ഒ മാരായ ബാബുരാജ്, സിൽവാജോസഫ്, സുനിൽകുമാർ, ദേവപാലൻ, എസ്.ഐ.മണികണ്ഠൻ, എ.എസ്.ഐ സജ്ജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.