28 C
Kollam
Monday, October 7, 2024
HomeNewsCrimeചിദംബരം ഇനി തിഹാർ ജയിലിൽ; പ്രത്യേക സെല്ല്.

ചിദംബരം ഇനി തിഹാർ ജയിലിൽ; പ്രത്യേക സെല്ല്.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വായ പി. ​ചി​ദം​ബ​ര​ത്തി​ന്​ ര​ണ്ടാ​ഴ്​​ച തി​ഹാ​ർ ജ​യി​ൽ. സി.​ബി.​ ഐ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാഹചര്യത്തിലാണ്‌ സെ​പ്​​റ്റം​ബ​ർ 19 വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്യാ​ൻ പ്ര​ത്യേ​ക സി.​ബി.​ ഐ കോ​ട​തി ഉ​ത്ത​ര​വി​ട്ടത്‌.

ഇത് കോ​ൺ​ഗ്ര​സി​നും വ​ൻ​തി​രി​ച്ച​ടി​യാ​ണ്. ധ​ന​മ​ന്ത്രി​യാ​യി​രി​ക്കേ ​ ഐ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ ക​മ്പ​നി​ക്ക്​ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തിന്റെ പ്രേ​ര​ണ​ക്കു വി​ധേ​യ​നാ​യി.തുടർന്ന് മകന് വ​ഴി​വി​ട്ട ഇ​ള​വു​ക​ൾ ന​ൽ​കി​യതായുള്ള കേസിലാണ് മു​ൻ​ ആ​ഭ്യ​ന്ത​ര മ​ന്ത്രി കൂ​ടി​യാ​യ ചി​ദം​ബ​രം തി​ഹാ​ർ ജ​യി​ലി​ ൽ എ​ത്തി​യ​ത്. കൂടാതെ,വ​ഴി​വി​ട്ട വി​ദേ​ശ നി​ക്ഷേ​പം അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട ക​ള്ള​പ്പ​ണ​ കേ​സി​ൽ എ​ൻഫോഴ്സ്മെൽറ്റ്ഡ​യ​റ​ക്​​ട​റേ​റ്റി​ന്റെ അ​ന്വേ​ഷ​ണ​വും ചി​ദം​ബ​രം നേ​രി​ടു​കയാണ്. എന്നാൽ,
ഇൗ ​കേ​സി​ൽ എ​ൻ​ഫോ​ഴ്​​സ്മെൻറിന്കീ​ഴ​ട​ങ്ങി തി​ഹാ​ർ ജ​യി​ൽ​വാ​സം ഒ​ഴി​വാ​ക്കാ​ൻ അ​വ​സാ​ന​നി​മി​ഷം വ​രെ​യും ചി​ദം​ബ​ര​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ർ ശ്ര​മംന​ട​ത്തിയെങ്കിലും ഫലമുണ്ടായില്ല.

എന്നാൽ,ചി​ദം​ബ​ര​ത്തി​ന്റെ അ​പേ​ക്ഷ​യി​ൽ അ​ഭി​പ്രാ​യം തേ​ടി എ​ൻ​ഫോ​ഴ്​​സ്​​മെന്റിന് നോ​ട്ടീ​സ്​ അ​യ​ക്കു​ക​യാ​ണ്​ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി അ​ജ​യ്​​കു​മാ​ർ കു​ഹാ​ർ ചെ​യ്​​ത​ത്. ഐ എൻ എക്സ് മീ​ഡി​യ കേ​സി​ൽ ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​ത്രി​യാ​ണ്​ ചി​ദം​ബ​ര​ത്തെ വ​സ​തി​യി​ലെ​ത്തി സി.​ബി.​ ഐ അ​റ​സ്​​റ്റു ചെ​യ്​​ത​ത്. തു​ട​ർ​ന്ന്​ അ​ഞ്ചു​ത​വ​ണ​യാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ സി.​ബി.​ ഐ ക​സ്​​റ്റ​ഡി 15 ദി​വ​സം വ​രെ നീ​ട്ടി. ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ജ​യി​ലി​ൽ അ​യ​ക്ക​ണ​മെ​ന്ന്​ സി.​ബി.​ ഐ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലും വാ​ദി​ച്ചു​.

15 ദി​വ​സ​ത്തെ ക​സ്​​റ്റ​ഡി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന്​ ആ​ദ്യം സു​പ്രീം​കോ​ട​തി​യി​ലും പി​ന്നീ​ട്​ സി.​ബി.​ ഐ പ്ര​ത്യേ​ക കോ​ട​തി​യി​ലും ചി​ദം​ബ​ര​ത്തെ വ്യാ​ഴാ​ഴ്​​ച ഹാ​ജ​രാ​ക്കി.അ​തി​നി​ടെ എ​ൻ​ഫോ​ഴ്​​സ്​​മെന്റിന്റെ അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കാ​നു​ള്ള മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. കീ​ഴ​ട​ങ്ങാ​മെ​ന്ന പ്ര​തി​യു​ടെ നി​ല​പാ​ടി​ന്മേ​ൽ കോ​ട​തി നോ​ട്ടീ​സ്​ കൂ​ടി അയച്ചതോടെ ജ​യി​ൽ​വാ​സ​മ​ല്ലാ​തെ ചി​ദം​ബ​ര​ത്തി​നു മു​ന്നി​ൽ വ​ഴി​യും ഇല്ലാതായി.
മു​ൻ​ആ​ഭ്യ​ന്ത​ര മ​ന്ത്രി ത​ട​വു​പു​ള്ളി​യാ​യി മാ​റു​ന്ന അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​ണ്​ ഡ​ൽ​ഹി സാ​ക്ഷ്യം വ​ഹി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ 21ന്​ ​അ​റ​സ്​​റ്റി​ലാ​യ ശേ​ഷം ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി സി.​ബി.​ഐ ആ​സ്ഥാ​ന​ത്തെ ​ ഗെസ്​​റ്റ്​ റൂ​മി​ലാ​യി​രു​ന്നു ചി​ദം​ബ​രം.

- Advertisment -

Most Popular

- Advertisement -

Recent Comments