27.8 C
Kollam
Friday, March 29, 2024
HomeNewsCrimeപോള്‍ മുത്തൂറ്റ് വധം; ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

പോള്‍ മുത്തൂറ്റ് വധം; ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ ബാക്കി എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. 9 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെ സിബിഐ കോടതി ശിക്ഷിച്ച പ്രതികളെയാണ് വെറുതെ വിട്ടത്.

രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയിട്ടില്ല. സി.ബി.ഐ കോടതിയുടെ വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.

2009 ഓ​ഗ​സ്റ്റ് 21ന് ​ആ​ല​പ്പു​ഴ​യ്ക്ക് പോ​കുകയായിരുന്ന പോള്‍ മുത്തൂറ്റിനെ ബൈ​ക്ക​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ പ്ര​തി​ക​ള്‍ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

മ​ണ്ണ​ഞ്ചേ​രി​യി​ലെ കു​ര​ങ്ങ് ന​സീ​ര്‍ എ​ന്ന ഗു​ണ്ട​യെ വ​ക​വ​രു​ത്താ​ന്‍ പോ​യ ജ​യ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗുണ്ടാ സം​ഘം സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ പോ​ള്‍ മു​ത്തൂ​റ്റി​ന്‍റെ ഫോ​ര്‍​ഡ് എ​ന്‍​ഡ​വ​ര്‍ ഇടിക്കുകയും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കാ​രി സ​തീ​ഷും സം​ഘ​വും പോ​ള്‍ ജോ​ര്‍​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നതാ​യി​രു​ന്നു കേ​സ്.

- Advertisment -

Most Popular

- Advertisement -

Recent Comments