27.6 C
Kollam
Monday, October 7, 2024
HomeNewsCrimeഅഞ്ചലിൽ പീഡന ശ്രമം: സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ പോക്സോ

അഞ്ചലിൽ പീഡന ശ്രമം: സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ പോക്സോ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരെ കേസ്. കൊല്ലം അഞ്ചലിലാണ് സംഭവം. സിപിഎം നേതാവുകൂടിയായ രണ്ടാനച്ഛനെതിരെയാണു പോക്സോ നിയമപ്രകാരം കേസെടുതതിരിക്കുന്നത്.

സിപിഎം ഏരൂര്‍ ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ വ്യക്തിക്കെതിരെയാണ് പരാതി. പെണ്‍കുട്ടി തിരുവനന്തപുരം റൂറൽ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചൽ പൊലീസ് കേസെടുത്തത്. തന്‍റെ വീട്ടിലെ സന്ദര്‍ശകനായിരുന്ന ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

ആദ്യ വിവാഹം വേർപെടുത്തിയ പെണ്‍ കുട്ടിയുടെ അമ്മ ഇയാളെ വിവാഹം കഴിച്ചതോടെ പീഡന ശ്രമം കൂടുകയായിരുന്നു. ഇതോടെ താൻ ഹോസ്റ്റലിലേക്ക് മാറി. അവധി ദിവസങ്ങളില്‍ പോലും വീട്ടിൽ പോകാറില്ലായിരുന്നുവെന്നും കുട്ടി എസ് പി ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രിയില്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നുവെന്നും സംഭവങ്ങൾ അമ്മയോട് പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണപ്പെടുത്തിയിരുന്നതായും പരാതിയില്‍ ഉണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments