26.8 C
Kollam
Wednesday, January 21, 2026
HomeNewsCrime'ബാക്കി സയനൈഡ് വീട്ടിലുണ്ട്'; പിടിക്കപ്പെടുമെന്ന ഘട്ടം വന്നാല്‍ കഴിക്കാന്‍ ; ജോളി

‘ബാക്കി സയനൈഡ് വീട്ടിലുണ്ട്’; പിടിക്കപ്പെടുമെന്ന ഘട്ടം വന്നാല്‍ കഴിക്കാന്‍ ; ജോളി

”ബാക്കി സയനൈഡ് വീട്ടിലുണ്ട്.” തിങ്കളാഴ്ച രാത്രി ചോദ്യംചെയ്യല്‍ അവസാനിക്കുന്ന വേളയിലായിരുന്നു ജോളിയുടെ വെളിപ്പെടുത്തല്‍. ഇതു തനിക്കായി കരുതി വെച്ചതാണെന്നും പിടിക്കപ്പെടുമെന്ന ഘട്ടം വന്നാല്‍ കഴിക്കാന്‍ വെച്ചതാണെന്നും പൊലീസിനോടു വെളിപ്പെടുത്തി.

അറസ്റ്റു ചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഇതു കഴിക്കാനായിരുന്നു ജോളി ആലോചിച്ചിരുന്നത്. പൊലീസ് പറയുന്നു. രാവിലെ തന്നെ പൊലീസ് എത്തിയതോടെ ഈ നീക്കം പൊളിഞ്ഞു.

തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലില്‍ സയനൈഡ് വീട്ടിലുണ്ടെന്ന് വെളിപ്പെടുത്തിയ ഉടന്‍ ജോളിയെ അന്വേഷണസംഘം വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകാനെന്ന വ്യാജേന പുറത്തിറക്കി. വാഹനം വടകര ഭാഗത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍ കോട്ടക്കടവില്‍ നിന്ന് പൊലീസ് വാഹനം തിരിച്ചു. വന്ന വഴിയെ തന്നെ താമരശ്ശേരിയിലേക്ക് കുതിച്ചു. കുറച്ചുസമയം കഴിഞ്ഞാണ് ജോളിയുമായി വീണ്ടും പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നെന്ന വാര്‍ത്ത പുറത്തായത്.

- Advertisment -

Most Popular

- Advertisement -

Recent Comments