27.3 C
Kollam
Friday, October 24, 2025
HomeNewsCrimeകോട്ടയം ഗാന്ധിനഗറില്‍ റിട്ട. എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോട്ടയം ഗാന്ധിനഗറില്‍ റിട്ട. എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോട്ടയം ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടില്‍ ശശിധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം വഴിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ച നടക്കാനിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്. പത്രമിടാന്‍ എത്തിയ യുവാക്കളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രക്തം മുഖത്ത് പടര്‍ന്നതിനാല്‍ ആദ്യം ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് യുവാക്കള്‍ കൗണ്‍സിലറേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.

നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള യുവാവുമായി ശശിധരന്‍ മുന്‍പ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വീടിന് സമീപത്തേക്കുള്ള വഴിയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments