28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeമയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പുതുവഴി; അമ്പരന്ന് അധികൃതരും

മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പുതുവഴി; അമ്പരന്ന് അധികൃതരും

തട്ടിപ്പുകാര്‍ കള്ളക്കടത്തിനായി ഒരോ ദിവസവും പുതുവഴികളാണ് അവലംബിക്കുന്നത്. ഈ വഴികള്‍ കണ്ടിട്ട് ഉദ്യോഗസ്ഥരും എന്തിന് കേട്ടിട്ട് നമ്മള്‍ പോലും മൂക്കത്ത് വിരല്‍വച്ച് പോകും. ആ രീതിയിലാണ് ഇവരുടെ മാര്‍ഗങ്ങളും. അത്തരത്തില്‍ കള്ളക്കടത്തുകാര്‍ ഉപയോഗിച്ച വഴി കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

വിവാഹക്ഷണക്കത്തില്‍ മയക്കുമരുന്ന് കടത്താനാണ് ശ്രമം നടന്നത്. എന്നാല്‍ ഇവരുടെ ഈ മാര്‍ഗവും പൊളിഞ്ഞു. എയര്‍ കാര്‍ഗോ വഴി ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ എത്തിച്ച 43 വിവാഹക്ഷണക്കത്തുകളില്‍നിന്ന് അധികൃതര്‍ മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് അഞ്ചുകോടി രൂപ വില വരുന്ന മയക്കുമരുന്നാണിത്. ഏപ്രില്‍ 30ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റേതായിരുന്നു ക്ഷണക്കത്തുകള്‍.എന്നാല്‍ ഈ വിവാഹം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വസ്ത്രങ്ങളും വിവാഹക്ഷണക്കത്തുകളും അടങ്ങിയ വലിയ പാക്കറ്റാണ് എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിയത്. ക്ഷണക്കത്തിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇത് തുറന്നുപരിശോധിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments