മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനൊടുവില്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗ്ഗീസാണ് (66) സംഘര്‍ഷത്തിനിടെ അയല്‍വാസിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. സംഭവത്തില്‍ രണ്ടു പേരുടെ അറസ്്റ്റ് പോലീസ് രേഖപ്പെടുത്തി. പുത്തന്‍കാവിന് സമീപമായിരുന്നു എബ്രഹാം വര്‍ഗ്ഗീസ് നിത്യവും മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസവും പതിവു പോലെ മാലിന്യം നിക്ഷേപിക്കാന്‍ എത്തിയതോടെ സമീപവാസികളുമായി തര്‍ക്കം നടന്നു. തുടര്‍ന്ന്് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടര്‍ന്നെത്തിയ രണ്ടു പേര്‍ എബ്രഹാമിനെ കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.