രാഹുലെവിടെ?; രാഹുല്‍ ഗാന്ധിയെ ഗൂഗിളില്‍ തിരഞ്ഞ് ആളുകള്‍
മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലും തുടര്‍ന്നുള്ള നടപടികളിലുമൊക്കെയായി കോണ്‍ഗ്രസ് സജീവമായി കളം നിറഞ്ഞു നില്ക്കുന്ന സമയത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ചര്‍ച്ചയാകുന്നു. നിരവധിപ്പേരാണ് രാഹുലെവിടെ എന്ന ചോദ്യമുയര്‍ത്തി...
തണുപ്പിനെയും മഞ്ഞിനേയും നേരിടാന്‍ അയോധ്യയിലെ പശുക്കള്‍ക്ക് ഇനി മുതല്‍ കോട്ടുകള്‍
ഡിസംബറില്‍ വരാനിരിക്കെ കൊടുംതണുപ്പില്‍ നിന്നും മഞ്ഞില്‍ നിന്നും അയോധ്യയിലെ പശുക്കളെ രക്ഷിക്കാന്‍ കോട്ടുകള്‍ വാങ്ങുന്നു. വിവിധ ഗോശാലകളിലുള്ള പശുക്കള്‍ക്ക് ചണക്കോട്ടുകള്‍ വാങ്ങാനാണ് അയോധ്യ മുന്‍സിപ്പില്‍ കോര്പ്പറേഷന് തീരുമാനമെടുത്തിരിക്കുന്നത്.
നവംബര്‍ മാസം അവസാനിക്കും മുമ്പെ കോട്ടുകള്‍...
മധ്യപ്രദേശ് സര്‍ക്കാറിനെ അട്ടിമറിക്കാനൊരുങ്ങി ബിജെപി ; കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയയെ പാളയത്തിലെത്തിക്കാന്‍ ശ്രമം
മഹാരാഷ്ട്രയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ബിജെപി കുതിരക്കച്ചവടത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയയുടെ ട്വിറ്റര്‍ അക്കൌണ്ടിലെ ''കോണ്‍ഗ്രസ് പ്രവര്ത്തകന്'' എന്ന ഭാഗം വ്യക്തിവിവരണത്തില്‍ നിന്നും അപ്രത്യക്ഷമായതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരിങ്ങിയത്.
സിന്ദിയയുമായി ബന്ധമുള്ള 20...
പാകിസ്ഥാന് അധീന കാശ്മീര്‍ വിട്ടു തരാമോ? എങ്കില്‍ തക്കാളി ഞങ്ങള്‍ തരാം; തക്കാളി കാരണം...
തക്കാളി വിലയില്‍ പൊറുതിമുട്ടിയ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കത്തയച്ച് മദ്ധ്യപ്രദേശിലെ കര്‍ഷകര്‍. പാകിസ്ഥാന് അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാന്‍ പോംവഴി നിര്‍ദേശിച്ചുകൊണ്ടാണ് ജബ്ബുവ ഗോത്രവിഭാഗത്തിലെ കര്‍ഷകര്‍ ഇമ്രാന് ഖാന് കത്തയച്ചിരിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍...
ഇത് പവാര്‍ പവര്‍; 53 എം.എല്‍.എമാരും തിരികെയെത്തിച്ച് ശരത് പവാര്‍; ആരോരുമില്ലാതെ അജിത്
എന്‍.സി.പി നേതാവ് അജിത് പവാറിനൊപ്പം ബി.ജെ.പിയിലേക്ക് പോയ 53 എന്‍.സി.പി എം.എല്‍.എമാരും തിരികെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവന്ന് ശരത് പവാര്‍ ഇതോടെ അജിത് പവാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. എന്‍.സി.പിയെ കൂടെക്കൂട്ടി സര്‍ക്കാര്‍ രൂപീകരണവുമായി...
തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആംആദ്മി പാര്‍ട്ടിയുടെ പക്കല്‍ പണമില്ല; പൊതുജനങ്ങള്‍ സഹായിക്കണമെന്ന് കെജരിവാള്‍
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ പാര്‍ട്ടിയായ ആംആദ്മിയുടെ പക്കല്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും, തനിക്കു വേണ്ടി തെരഞ്ഞെടുപ്പിനെ ഇക്കുറി ജനങ്ങള്‍...
പാര്‍ലമെന്റില്‍ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റം : എം.പിമാരെ പുറത്താക്കി
മഹാരഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി പാര്‍ലമെന്റില്‍ നടന്ന പ്രതിഷേത്തിനിടെ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റം. തമിഴ് നാടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ജ്യോതിമണിക്ക് നേരെയും കയ്യേറ്റമുണ്ടായി. രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി...
കോട്ടയം ഗാന്ധിനഗറില്‍ റിട്ട. എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കോട്ടയം ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടില്‍ ശശിധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം വഴിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം....
മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് 14 കാരനെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ചു
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലു വയസുകാരനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൈയും കാലും തല്ലി ഒടിച്ചു. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളായ ആര്. അരുണ്‍ (33), ബി.രാജേഷ് (34) എന്നിവര്‍...
കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ പിന്തുണയ്ക്കും; തമന്ന
കമല്‍ഹാസനും രജനീകാന്തും തമ്മില്‍ രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ താന്‍ പിന്തുണയ്ക്കുമെന്ന് നടി തമന്ന. ഇരുവരും സഖ്യമുണ്ടാക്കിയാല്‍ നാടിന് അത് നല്ലതായിരിക്കും. തമിഴ്നാടിന്റെ താത്പര്യത്തിന് വേണ്ടി ആവശ്യം വന്നാല്‍ ഞങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയെന്ന വാര്‍ത്തകള്‍ വന്ന...























