29 C
Kollam
Sunday, December 22, 2024
HomeNewsPoliticsനിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍തിത്വത്തെ തള്ളി പിജെ ജോസഫ് വിഭാഗം

നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍തിത്വത്തെ തള്ളി പിജെ ജോസഫ് വിഭാഗം

പാലായിലെ സ്ഥാനാര്‍തിത്വം തര്‍ക്കം മുറുകുന്നു; നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍തിത്വത്തെ തള്ളി പിജെ ജോസഫ് വിഭാഗം ; നിഷയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ല; ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ല; പാലായിലെ സ്ഥാനാര്‍ത്ഥിത്വം ഇന്നുണ്ടാകില്ലെന്ന് പി ജെ ജോസഫ്

ചെയര്‍മാന്‍ സ്ഥാനത്തിനു പിന്നാലെ പാലായില്‍ ആരെ മത്സരിപ്പിക്കുമെന്നുള്ള കാര്യത്തിലും കോണ്‍ഗ്രസ് എമ്മില്‍ പോര് മുറുകുന്നു. ജോസഫ് വിഭാഗത്തെ മറികടന്നു നിഷ കെ മാണിയെ കോണ്‍ഗ്രസ് എമ്മിന്‍റെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ച ജോസ് കെ മാണി വിഭാഗത്തെ പാടെ തള്ളി ജോസഫ് വിഭാഗം രംഗത്തെത്തി. പാലായിലെ സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും സ്ഥാനാര്‍ത്ഥിത്വം ഇന്നു ഉണ്ടാകില്ലെന്നും പിജെ ജോസഫ് കോട്ടയത്ത് പറഞ്ഞു.


ഇക്കാര്യത്തില്‍ ജോസ് കെ മാണി എടുത്ത തീരുമാനം ഏകപക്ഷീയമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം ആയിട്ടില്ലെന്നും ജോസഫ് ആവര്‍ത്തിച്ചു. പാലായില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജോസ് കെ മാണി വിഭാഗം തീരുമാനമെടുത്തതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാരും കൂടി ചര്‍ച്ച ചെയ്ത് ജയ സാധ്യത ഉള്ളയാളെ മത്സരിപ്പിക്കുമെന്നായിരുന്നു ജോസഫിന്‍റെ മറുപടി.

പാലായിലെ കടുത്ത മത്സരമാകുമെന്ന വിലയിരുത്തല്‍ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.തോമസ് ചാഴിക്കാടന്‍ എംപിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് എം രൂപവത്കരിച്ച സമിതി പാര്‍ട്ടി ഘടകങ്ങളായും നേതാക്കളായും ആദ്യ ഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷമാണ് ജോസ് കെ മാണിയെ പാടെ തള്ളി ജോസഫ് രംഗത്തു വന്നത്. അതിനിടയില്‍ പാലായില്‍ സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള പ്രതികരണം കൂടിയായിരുന്നു പിജെ ജോസഫ് നടത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments