പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് പ്രത്യക്ഷ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. പാലാ ഉപ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കേരളാ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നാണ് വെള്ളാപള്ളി പറയുന്നത്. പരസ്പരം തെറ്റിപിരിഞ്ഞ കേരളാ കോണ്‍ഗ്രസില്‍ വോട്ട് ഭിന്നിപ്പും ഉണ്ടായേക്കാമെന്ന് വെള്ളാപള്ളി പറയുന്നു.
മാത്രമല്ല കഴിഞ്ഞ തവണ മാണി സാര്‍ കഷ്ടിച്ച് 4000 വോട്ടുകള്‍ക്കാണ് പാലായില്‍ ജയിച്ചു കയറിയത്. ജോസ് ടോമിന് ഒരു ജനകീയ പരിവേഷം കിട്ടിയിട്ടില്ല. എന്നാല്‍ മാണി സി കാപ്പന് അത് വേണ്ടുവോളം ഉണ്ട്. സമുദായ അംഗങ്ങള്‍ക്കിടിയിലും മാണി സി കാപ്പന് അനുകൂല തരംഗമാണുള്ളത്. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലെ പരാജയം മാണി സി കാപ്പന് ജനപിന്തുണയും സഹതാപ തരംഗവും സൃഷ്ടിച്ചിട്ടുണ്ട്. മാണി സാറിനെ പോലെ ക്രൗഡ് പുള്ളറായ നേതാവല്ല ജോസ് ടോം. മാണി സാറിന് പാലായിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹാദരവും പിന്തുണയും ഒരിക്കലും ശിഷ്യനായ ജോസ് ടോമിന് ലഭിക്കില്ല. ട്രെന്‍ഡ് വെച്ചു നേക്കുമ്പോള്‍ അവിടെ മാണി സി കാപ്പന് ജയിക്കുമെന്ന് ഉറപ്പിച്ച് പറയാമെന്നും വെള്ളാപള്ളി നടേശന്‍ പറഞ്ഞവസാനിപ്പിക്കുന്നു.