26 C
Kollam
Monday, October 13, 2025
HomeNewsPoliticsവി.കെ ഇബ്രാഹിം കുഞ്ഞ് മുങ്ങി ; വിവരമില്ല, മൊബൈല്‍ സ്വിച്ച് ഓഫ്

വി.കെ ഇബ്രാഹിം കുഞ്ഞ് മുങ്ങി ; വിവരമില്ല, മൊബൈല്‍ സ്വിച്ച് ഓഫ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്ന പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കുറിച്ച് വിവരമില്ല. അദ്ദേഹത്തിന്റെയും പി.എയുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

അറസ്റ്റുണ്ടായേക്കുമെന്ന സൂചന പുറത്തുവരുമ്പോള്‍ കൊച്ചി ആലുവയിലെ കുന്നുകരയിലായിരുന്നു അദ്ദേഹം. അതിനുശേഷം എവിടേക്ക് പോയെന്ന് അറിയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

പ്രളയദുരിതം പഠിക്കാനെത്തിയ കേന്ദ്രസംഘത്തിനൊപ്പം രാവിലെ പതിനൊന്നരയോടെ അദ്ദേഹം കൊച്ചി ആലുവയിലെ കുന്നുകരയിലായിരുന്നു. അറസ്്റ്റ് ഉണ്ടാകുമെന്ന വാര്‍ത്ത വന്ന പിന്നാലെ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലാതെ ആകുകയായിരുന്നു. ഇന്നലെ രാത്രിയാണ് എംഎല്‍എ ഹോസ്റ്റലിലെ മുറി പൂട്ടി താക്കോല്‍ കൗണ്ടറില്‍ ഏല്‍പ്പിച്ച ശേഷം അദ്ദേഹം കൊച്ചിയിലേക്ക് പോയത്.

- Advertisment -

Most Popular

- Advertisement -

Recent Comments