മുഖ്യനെ എനിക്കറിയാം രാഷ്ട്രീയത്തിനായി അയാള്‍ എന്തും ചെയ്യും ; എല്ലാരോടും ഫ്രണ്ടലി ; പഠിക്കാനും സമര്‍ത്ഥന്‍ ; ബ്രണന്‍സിലെ തന്റെ സീനിയറായ മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍ത്തെടുത്ത് വ്യവസായി ഗോകുലം ഗോപാലന്‍

7766

എനിക്ക് രാഷ്ട്രീയമില്ല. പക്ഷെ രാഷ്ട്രീയ ആചാര്യനുണ്ട് അത് മറ്റാരുമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രഥമ വ്യവസായി ഗോകുലം ഗോപാലന്റെ വാക്കുകളാണിവ. തലശ്ശേരി ബ്രണ്ണന്‍സ് കോളേജില്‍ എന്റെ സീനിയറായിരിന്നു പിണറായി വിജയന്‍. ഇന്നത്തെ പോലെ അല്ല ; അന്ന് എല്ലാരോടും കുശാലന്വേഷണം ചോദിച്ചും കളികള്‍ പറഞ്ഞും നല്ല ഫ്രണ്ട്‌ലിയായിരുന്നു അദ്ദേഹം. അന്ന് എനിക്ക് അദ്ദേഹത്തോട് ഇംപ്രഷന്‍ ഉണ്ടായിരുന്നു .

പിണറായി ഒരു നേതാവാകുമെന്ന് അന്നേ എന്റെ മനസില്‍ പറയുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആത്മീയമായിട്ട് എന്റെ ആചാര്യന്‍ ചെങ്കോട്ടുകോണം സ്വാമിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ എന്റെ ആചാര്യന്‍ നിങ്ങളാണെന്ന്. പാര്‍ട്ടി വളര്‍ത്താനുള്ള അദ്ദേഹത്തിന്റെ ആ വേയുണ്ടല്ലോ? നിസ്വാര്‍ത്ഥനാണ് അദ്ദേഹം. വ്യക്തിപരമായിട്ട് അദ്ദേഹം ഒന്നും ആഗ്രഹിക്കുന്നയാളല്ല. പാര്‍ട്ടിയ്ക്ക് വേണ്ടി അയാള്‍ എന്തും ചെയ്യും. അന്നേ അങ്ങനായിരുന്നു. ഇന്നും പാര്‍ട്ടി പാര്‍ട്ടി എന്നുമാത്രമേ അദ്ദേഹത്തിന് ചിന്തയുള്ളൂ. ഇന്നും ഞാന്‍ അദ്ദേഹത്തില്‍ കാണുന്ന ആ ആര്‍ജ്ജവം ബ്രണ്ണന്‍സില്‍ കണ്ട ചുറുചുറുക്ക് തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here