25.4 C
Kollam
Sunday, September 8, 2024
HomeNewsPolitics'ദുഷ്യന്ത് ചൗതാല നിങ്ങള്‍ ഹരിയാനയിലെ ജനങ്ങളെ വഞ്ചിച്ചു'; ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ പാര്‍ട്ടി വിട്ട്...

‘ദുഷ്യന്ത് ചൗതാല നിങ്ങള്‍ ഹരിയാനയിലെ ജനങ്ങളെ വഞ്ചിച്ചു’; ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ പാര്‍ട്ടി വിട്ട് തേജ് ബഹദൂര്‍ യാദവ്

ഹരിയാന തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെ.ജെ.പി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് പാര്‍ട്ടി വിട്ടു. ഹരിയാനയില്‍ ബി.ജെ.പിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്.

അതിര്‍ത്തിയില്‍ കഴിയുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വഴി പരാതിപ്പെട്ടതിനെ തുടര്‍ന്ന് തേജ് ബഹാദൂര്‍ യാദവിനെ ബി.എസ്.എഫ് 2017 ല്‍ പുറത്താക്കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സെപ്റ്റംബറിലാണ് ജന്നായക് ജനതാ പാര്‍ട്ടിയില്‍ (ജെ.ജെ.പി) തേജ്ബഹദൂര്‍ യാദവ് ചേര്‍ന്നത്. ദുഷ്യന്ത് ചൗതാലയുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം .
ടുത്തത്.
ഇന്നലെയാണ് ബി.ജെ.പിയുമായുള്ള സഖ്യം ജെ.ജെ.പി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് വാതില്‍ തുറന്നുകൊടുക്കുക വഴി ദുഷ്യന്ത് ചൗതാല ഹരിയാനയിലെ ജനങ്ങളെ ഒറ്റിക്കൊടുത്തെന്നും ഹരിയാനയിലെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞ ബി.ജെ.പിയ്ക്ക് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ജെ.ജെ.പി അവസരമൊരുക്കിയെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments