28.6 C
Kollam
Wednesday, April 23, 2025
HomeNewsPoliticsകെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

കെ ശ്രീകുമാറിനെ പുതിയ തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്തു. ബിജെപി നഗരസഭാകക്ഷി നേതാവും നേമം കൗണ്‍സിലറുമായ എംആര്‍ ഗോപനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. പേട്ട വാര്‍ഡ് കൗണ്‍സിലര്‍ ഡി. അനില്‍കുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇരുവരെയും പിന്തള്ളിയാണ് കെ ശ്രീകുമാറിനെ പുതിയ മേയറായി തെരഞ്ഞെടുത്തത്.

തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തിരുവനന്തപുരത്ത് പുതിയ മേയറിനായുള്ള തെരഞ്ഞെടുപ്പ് നടന്നത്.

100 അംഗ കോര്‍പറേഷനില്‍ വികെ പ്രശാന്ത് രാജിവച്ചതോടെ 42 അംഗങ്ങളുടെ പിന്തുണയായിരുന്നു എല്‍ഡിഎഫിനുണ്ടായിരുന്നത്. 35 അംഗങ്ങളാണ് ബിജെപിക്കുണ്ടായിരുന്നത്. യുഡിഎഫിന് 21 അംഗങ്ങളും. ഒരു സ്വതന്ത്രയും കൗണ്‍സിലിലുണ്ട്. മേയര്‍ സ്ഥാനത്തേക്ക് പൊതുസമ്മതനെ നിര്‍ത്താനായിരുന്നു കോണ്‍ഗ്രസും ബിജെപിയും ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പിന്നീട് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments