27.4 C
Kollam
Monday, February 3, 2025
HomeNewsPoliticsപ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു

പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു

മധ്യവര്‍ഗത്തിനായി പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടു ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ” എന്ന പേരില്‍ നിതി ആയോഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ രാജ്യത്തെ അമ്പതുശതമാനത്തോളം വരുന്ന ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കിയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളൊന്നും നിലവിലില്ലാത്തതിനാലാണ് പുതിയ പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

പ്രതിവര്‍ഷം 200-300 രൂപവരെയാണ് പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ അംഗമാകുവാന്‍ പ്രീമിയം. നേരത്തെ സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമാക്കി 2018ല്‍ കേന്ദ്രസര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments