‘എനിക്ക് തീരെ സമയമില്ല പോകേണ്ട തിരക്കുണ്ട്’ : സ്വാഗതപ്രസംഗം അവസാനിപ്പിച്ച് ഉദ്ഘാടനം നടത്തി വേദി വിട്ട് മുഖ്യമന്ത്രി

49

സ്വാഗതപ്രസംഗം നടക്കുന്നതിനിടെ വേദിയില്‍ ഉദ്ഘാടനത്തിനായി എഴുന്നേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന പരിപാടിയായ ‘മലയാണ്‍മ 2020 ‘ന്റ

ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. അയ്യങ്കാളി ഹാളില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിക്കായിരുന്നു ചടങ്ങ്. എല്ലാ പരിപാടികള്‍ക്കും കൃത്യസമയത്ത് എത്താറുള്ള മുഖ്യമന്ത്രി ഈ ചടങ്ങില്‍ ഒരു മണിക്കൂര്‍ വൈകി എത്തുകയായിരുന്നു. ചടങ്ങ് തുടങ്ങി മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് സ്വഗാതം പ്രസംഗം ആരംഭിച്ചതോടെ മൈക്ക് സ്റ്റാന്‍ഡിന് സമീപത്തെത്തിയ പിണറായി സ്വാഗതം പിന്നീട് പറയാം ആദ്യം ഉദ്ഘാടനം നടക്കട്ടെ എന്നു പറയുകയായിരുന്നു. സ്വാഗതപ്രസംഗത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിന് സ്വാഭാവികമായും സമയം ഏറെ എടുക്കുമെന്നും പറഞ്ഞ അദ്ദേഹം മൂന്ന് മണിക്ക് വേറ പരിപാടിയുണ്ട് അതിനെത്തണം എന്നു അഭ്യര്‍ത്ഥിച്ച് ഉദ്ഘാടന പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു.

തുടര്‍ന്ന് റേഡിയോ മലയാളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം ഭാഷാസാങ്കേതികവിദ്യാ മികവിനുള്ള പുരസ്‌കാരം ഐഫോസിസ് ഡയറകടര്‍ പി.എം. ശശിക്ക് സമ്മാനിച്ചു. മികച്ച അധ്യാപകര്‍ക്കും ലോക കേരളസഭയുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കും സമ്മാനംനല്‍കിയാണ് മുഖ്യമന്ത്രി പിന്നീട് വേദിവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here