പ്രകോപനമുണ്ടാവും എന്നാലും ദില്ലിയിലെ ജനത വീണുപോകരുത്; അക്രമത്തെ അപലപിച്ച് രാഹുല്‍ഗാന്ധി

35

ദില്ലിയില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങള്‍ അസ്വസ്ഥ ഉണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ദില്ലിയിലെ അക്രമം തികച്ചും അപലപനീയമാണ്. സമാധാനപരമായ പ്രതിഷേധമാണ് ആരോഗ്യകരമായ ജനാധിപത്യത്തിന് ആവശ്യം. അക്രമം ഒരിക്കലും ന്യായീകരിക്കപ്പെടില്ല. എന്ത് പ്രകോപനമുണ്ടായാലും ദില്ലി ജനത സമാധാനപരമായി മനസിലാക്കി നേരിടാന്‍ തയ്യാറാകണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് അദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പ്രതിഷേധ സമരക്കാര്‍ക്ക് നേരെ പൗരത്വഅനുകൂലികള്‍ നടത്തിയകല്ലേറിലും അക്രമത്തെയും തുടര്‍ന്ന് സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഏഴുപേരുടെ ജീവനാണ് സംഘര്‍ഷത്തില്‍ പൊലിഞ്ഞത്. അക്രമം നടക്കുമ്പോള്‍ പോലിസ് നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൗരത്വഭേദഗതിക്ക് എതിരായ സമരങ്ങള്‍ക്ക് നേരെ മുമ്പും പൗരത്വഅനുകൂലികള്‍ അക്രമം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here