പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ദില്ലിയില്‍ കലാപം നടന്നതിന്റെ പേരില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഇന്നലെ ഈ വിഷയത്തെ തുടര്‍ന്ന് ഉണ്ടായ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ കൈയ്യാങ്കളി നടന്നിരുന്നു. സഭയില്‍ നിന്നും ഹൈബി ഈഡന്‍ ഉള്‍പ്പടെ 15 എംപിമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്നറിയാം. തന്നെ ബിജെപി എംപി ജസ്‌കൗര്‍ റാണ മര്‍ദ്ദിച്ചെന്ന രമ്യ ഹരിദാസ് നല്‍കിയ പരാതിയും സ്പീക്കറുടെ മുന്നിലുണ്ട്.
