ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് രാത്രി ഏഴു മണി മുതല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. പരമ്പര സ്വന്തമാക്കാമെന്ന ആര്‍ജവത്തോടെയാണ് ദക്ഷിണാഫ്രിക്ക ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ആദ്യമത്സരം മഴ തടസ്സപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഏഴു വിക്കറ്റോടെ ഇന്ത്യ വിജയം കണ്ടിരുന്നു. രണ്ടാം ട്വന്റി 20-യില്‍ 72 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റന്‍ വിരാട് കോലി ഉജ്ജ്വല ഫോമിലാണ്.
മൊഹാലിയില്‍ കളിയുടെ എല്ലാ മേഖലയിലും ദക്ഷിണാഫ്രിക്കയെ പിന്തള്ളിയ ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ബാറ്റിങ്ങില്‍ വീണ്ടും വീണ്ടും പരാജയമാകുന്നത് ഇന്ത്യന്‍ ടീമിന് തലവേദനയാവുകയാണ്. ഇന്നും മികച്ചൊരു ഇന്നിങ്സ് കാഴ്ചവെക്കാനായില്ലെങ്കില്‍ പന്തിന്റെ കാര്യം കഷ്ടത്തിലാകും.