27.5 C
Kollam
Thursday, September 28, 2023
HomeNewsSportsലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഖത്തറില്‍ തുടക്കമായി

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഖത്തറില്‍ തുടക്കമായി

- Advertisement -

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച ഖത്തറില്‍ കൊടിയേറി. ഖലീഫ രാജ്യാന്തര സ്റ്റേഡിയം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ക്ക് സാക്ഷിയായി.

കോര്‍ണിഷിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് രാത്രി 11.59ന് വനിതകളുടെ മാരത്തണോടെ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ആദ്യമായാണ് ലോക അത്ലറ്റിക്സിലെ മാരത്തണ്‍ മത്സരങ്ങള്‍ അര്‍ധരാത്രിയില്‍ കൃത്രിമ വെളിച്ചത്തില്‍ നടന്നത്. കോര്‍ണിഷിലെ വിവിധ ഇടങ്ങളിലായി കൂറ്റന്‍ സ്‌ക്രിനുകളും സംഘാടകര്‍ സ്ഥാപിച്ചിരുന്നു.

ലോക ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യന്‍ഷിപ്പായി ഇത് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍ അസോസിയേഷന്‍ പ്രസിഡാന്റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു

- Advertisment -

Most Popular

- Advertisement -

Recent Comments