ഇടികൂട്ടില്‍ ചരിത്രം കുറിച്ച മേരിയുടെ പുഞ്ചിരി ഇനി ചരിത്ര താളുകളിലേക്ക്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ മേരി കോം ഏറ്റവും കൂടുതല്‍ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍
നേടുന്ന താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കി. 51 കിലോ വിഭാഗം സെമി ഫൈനല്‍ രണ്ടാം സീഡില്‍ തുര്‍ക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് പരാജയപ്പെട്ടെങ്കിലും വെങ്കലം തേടിയെത്തുകയായിരുന്നു. 51 കിലോ വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ മെഡല്‍ കൂടിയാണ് ഇത്. റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ക്വാര്‍ട്ടറില്‍ ഇടിച്ചിട്ടാണ് മേരികോം സെമിയില്‍ പ്രവേശിച്ചത്. ഏഴ് മെഡലുകള്‍ നേടിയിട്ടുള്ള ഫെലിക്സ് സാവോണിനെയാണ് മേരികോം ഇത്തവണ മറികടന്നത്. ആറ് മെഡലുകള്‍ സ്വന്തമാക്കിയ കാത്തീ ടെയ്ലറെ മറികടന്നാണ് ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരികോം സ്വര്‍ണം നേടിയത്.