22.6 C
Kollam
Wednesday, January 21, 2026
HomeNewsSportsതമിഴ്നാടിനെ തൂത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

തമിഴ്നാടിനെ തൂത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് കേരളം. ആന്ധ്രയ്ക്ക് പിന്നാലെ തമിഴ്നാടിനേയും തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ടിലേക്കുളള പ്രവേശനം. തമിഴ്നാടിനെ മടക്കമില്ലാത്ത ആറു ഗോളിനാണ് കേരളം തകര്‍ത്തത്.

ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് കേരളം തോല്‍പിച്ചിരുന്നു. കേരളത്തനായി ജിതിന്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ മൗസുഫ്, വിഷ്ണു, ജിജോ, എമില്‍ എന്നിവര്‍ ഓരോ ഗോള്‍വീതം നേടി.

തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിന്റെ ഒന്നാം പകുതി. മടക്കമില്ലാത്ത മൂന്ന് ഗോളിന് മുന്നിലെത്താന്‍ കേരളത്തിനപ്പോള്‍ തന്നെ സാധിച്ചിരുന്നു. ഒന്നാം മിനിറ്റ് മുതല്‍ തന്നെ മേധാവിത്വം പുര്‍ത്തിത്തുടങ്ങിയ കേരളം ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ പോലും വല കുലുക്കിയാണ് തികച്ചും ആധികാരികമായ ജയം സ്വന്തമാക്കിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments