25.6 C
Kollam
Tuesday, January 20, 2026
HomeNewsSportsഏഴു വര്‍ഷത്തെ ദാമ്പത്യം വേണ്ടെന്നു വെച്ച് മൈക്കല്‍ ക്ലാര്‍ക്ക്

ഏഴു വര്‍ഷത്തെ ദാമ്പത്യം വേണ്ടെന്നു വെച്ച് മൈക്കല്‍ ക്ലാര്‍ക്ക്

ഏഴുവര്‍ഷത്തെ ദാമ്പത്യം മതിയാക്കി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഭാര്യ കൈലിയുമായുള്ള വിവാഹ ബന്ധമാണ് ഏഴു വര്‍ഷത്തിനു ശേഷം അദ്ദേഹം വേര്‍പ്പെടുത്തിയത്. 2015 ലായിരുന്നു ഇരുവരുടെയും വിവാഹം. അഞ്ചുമാസമായി ഇവര്‍ വേര്‍പിരിഞ്ഞ് താമസിച്ച് വരികയായിരുന്നു. ഇരുവരുടെയും വിവാഹത്തില്‍ നാല് വയസ്സുള്ള മകളുണ്ട്. ഓസ്ട്രലിയന്‍ മോഡലായ ലാറ ബിങ്കളുമായി നേരത്തെ ബന്ധമുണ്ടായിരുന്ന ക്ലാര്‍ക്ക് 2010 ലാണ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചത്. പിന്നീടായിരുന്നു കൈലിയുമായുള്ള വിവാഹം.

ഓസ്‌ട്രേലിയയുമായി 115 ടെസ്റ്റുകള്‍ കളിച്ച ക്ലാര്‍ക്ക് 28 സെഞ്ചുറികള്‍ ഉള്‍പ്പടെ 8643 റണ്‍സ് നേടിയിട്ടുണ്ട്. 2015 ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു മൈക്കല്‍ ക്ലാര്‍ക്ക്.

- Advertisment -

Most Popular

- Advertisement -

Recent Comments