24.3 C
Kollam
Friday, January 3, 2025
HomeNewsSportsകായികരംഗത്തെ ഓസ്‌കാര്‍ ഇനി സച്ചിന് സ്വന്തം; ക്രിക്കറ്റ് ഇതിഹാസത്തിന് ലോറിയസ് പുരസ്‌കാരം

കായികരംഗത്തെ ഓസ്‌കാര്‍ ഇനി സച്ചിന് സ്വന്തം; ക്രിക്കറ്റ് ഇതിഹാസത്തിന് ലോറിയസ് പുരസ്‌കാരം

കായിക രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയ നിമിഷത്തിനാണ് അംഗീകാരം.

വോട്ടെടുപ്പില്‍ സച്ചിന്‍ തന്നെ ഒന്നാമതെത്തുകയായിരുന്നു. ലോറിയസ് പുരസ്‌കാരം നേടുന്ന പ്രഥമ ഇന്ത്യന്‍ താരമാണ് സച്ചിന്‍.
മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയും ബ്രിട്ടന്റെ ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ ലൂയി ഹാമില്‍ട്ടണും പങ്കിട്ടു.

ഇതാദ്യമായാണ് ലോറിയസ് പുരസ്‌കാരം ഇരുവരും ചേര്‍ന്ന് പങ്കിടുന്നത്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോള്‍ താരമാണ് മെസി.

അമേരിക്കയുടെ ജിംനാസ്റ്റിക്താരം സിമോണി ബെയ്ല്‍സാണ് മികച്ച വനിതാ താരം. സ്പാനിഷ് ബാസ്‌കറ്റ് ബോള്‍ ടീം ആണ് മികച്ച ടീമിനുള്ള പുരസ്‌കാരം നേടിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments