27.1 C
Kollam
Sunday, December 22, 2024
HomeNewsWorldമെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസ്; ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനിഷ് സിസോദിയയും പുറത്ത്

മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസ്; ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനിഷ് സിസോദിയയും പുറത്ത്

ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രഥമ വനിത മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനീഷ് സിസോദിയയും പുറത്ത്. ചൊവ്വാഴ്ച സര്‍ക്കാര്‍ സ്‌കൂളായ സൗത്ത് ഡല്‍ഹി സ്‌കൂളിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലേനിയയും ഹാപ്പിനസ് ക്ലാസില്‍ പങ്കെടുക്കാനെത്തുന്നത്. കെജ്രിവാളിന്റെയും സിസോദിയയുടെയും പേരുകള്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. കെജ്രിവാളും സിസോദിയയും ചേര്‍ന്ന മെലേനിയയെ സ്വീകരിക്കാനായിരുന്നു മുന്‍ കൂട്ടി നിശ്ചയിച്ചിരുന്നു. എന്നാല്‍ അവസാനവട്ടം അത് ഒഴിവാക്കുകയായിരുന്നു. സ്‌കൂളില്‍ വിശിഷ്ടാതിഥിയായി എത്തുന്ന മെലേന ട്രംപ് ഒരു മണിക്കൂര്‍ സ്‌കൂളില്‍ ചെലവിട്ട് വിദ്യാര്‍ഥികളുമായി സംവദിക്കും.

കുട്ടികളിലെ മാനസിക സമ്മര്‍ദ്ധത്തെ എങ്ങനെ കുറയ്ക്കാമെന്ന വിഷയത്തെ സംബന്ധിച്ചാവും സംവാദം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടക്കുന്നതിനാല്‍ മെലേന തനിച്ചാവും സ്‌കൂള്‍ സന്ദര്‍ശിക്കുക. ഫെബ്രുവരി 24-നാണ് ഡൊണാള്‍ഡ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. യുഎസ് പ്രസിഡന്റായ ശേഷം ട്രംപ് ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരുവരുടെയും കൂടികാഴ്ചയില്‍ പല സുപ്രധാന തീരുമാനങ്ങളുണ്ടാവുമെന്നാണ് ഇരു രാജ്യങ്ങളും ഉറ്റു നോക്കുന്നത്.

അതേസമയം നമസ്‌തേ ട്രംപ് പരിപാടിയുമായി ബന്ധപ്പെട്ട് ഒട്ടേറ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പരിപാടി നടക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള ചേരി ഒഴിപ്പക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങളാണ് പിന്നീട് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. 24 ന് നമസ്‌തേ ട്രംപ് പരിപാടിയില്‍ പങ്കെടുത്ത ശേഷം ട്രംപിനും സംഘത്തിനും രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കുന്നുണ്ട്. ശേഷം താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം ഇരുവരും യു.എസിലേക്ക് മടങ്ങും.

- Advertisment -

Most Popular

- Advertisement -

Recent Comments