25.6 C
Kollam
Thursday, March 13, 2025
HomeMost Viewedഈഫല്‍ ടവര്‍ തുറന്നു ; എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

ഈഫല്‍ ടവര്‍ തുറന്നു ; എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ട ഈഫൽ ടവർ തുറന്നു. ഇതാദ്യമായാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയും കാലം ഈഫൽ ഗോപുരം അടച്ചിടുന്നത്. ഇടവേളയ്ക്ക് ശേഷം ടവർ തുറക്കുന്നതു കാണാൻ നിരവധി പേരാണ് ഗോപുരത്തിന് മുന്നിൽ കാത്തുനിന്നത്. ടവറിന് ചുവട്ടിലുള്ള കൌണ്ട്ഡൌൺ ക്ലോക്കിൽ സീറോ തെളിഞ്ഞപ്പോൾ സന്ദർശകർ ആഹ്ലാദാരവം മുഴക്കി. ബാൻഡ് മേളം മുഴങ്ങിയപ്പോൾ ലോകാത്ഭുതം കാണാൻ കാത്തിരുന്നവർ സാമൂഹ്യ അകലം പാലിച്ച് ഗോപുരത്തിലേക്ക് കടന്നു. ജൂലൈ 21 മുതൽ ടവർ സന്ദർശിക്കുന്നവർക്ക് ഹെൽത്ത് പാസ് നിർബന്ധമാക്കിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments