സിഎഎ വിരുദ്ധ പ്രതിഷേധ സമരത്തിനിടെ പ്ലക്കാര്‍ഡ് കൈവശം വച്ച വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മല്ലേശ്വരം സ്വദേശിനി ആര്‍ദ്ര നാരായണ (18) യാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
‘മുസ്‌ലിം, കശ്മീരി, ദലിത്, ആദിവാസി, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് സ്വാതന്ത്ര്യമെവിടെ എന്ന് ചോദ്യ ചിഹ്നവുമായി കന്നടിയിലും ഇംഗ്ലീഷിലും എഴുതിയ പ്ലക്കാര്‍ഡാണ് ആര്‍ദ്ര ഉയര്‍ത്തിയത്. ഇത് ശ്രദ്ധയില്‍പെട്ടതോടെ സമരക്കാര്‍ യുവതിയെ ചോദ്യം ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ സമരക്കാര്‍ രംഗത്തെത്തിയിരുന്നുവെന്നും സംഭവം രൂക്ഷമാകുന്നതിനു മുമ്പ് തന്നെ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സിറ്റി പോലീസ് കമ്മീഷ്ണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു.
യുവതിക്ക് എതിരെ എസ്‌ജെ പാര്‍ക്ക് പോലീസ് ഐപിസി 153 എ, 153 ബി വകുപ്പുകള്‍ ചാര്‍ത്തി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതേ കേസില്‍ കഴിഞ്ഞദിവസം പിടിയിലായ അമൂല്യ ലിയോണയുമായി ആര്‍ദ്രക്ക് എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇതേപറ്റി ഒന്നും പറയാറായിട്ടില്ലെന്നും ആര്‍ദ്രയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ബംഗളൂരു സെന്‍ട്രല്‍ ഡിസിപി ചേതന്‍ സിങ് റാത്തോര്‍ പറഞ്ഞു.