മാതാ അമൃതാനന്ദമയീ ദേവിയുടെ അറുപത്തിയഞ്ചാമത് ജന്മദിനം അമൃതപുരിയിൽ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
പ്രളയ ദുരന്തം കണക്കിലെടുത്ത് ആഘോഷ ചടങ്ങുകൾ ലളിതമാക്കുകയായിരുന്നു.
ചടങ്ങിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആൾക്കാർ എത്തി ചേർന്നു.